പേജുകള്‍‌

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ജിന്ന് സിഹിര്‍ വിഷയത്തില്‍ ഉണ്ടായ പണ്ഡിത തീരുമാനങ്ങള്‍

ബഹുമാന്യരായ ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് 

ഇസ്ലാഹി പ്രസ്ഥാനം ആദര്‍ശപരമായ  ഒരു വിഷയത്തിലും ആരുടെ മുന്നിലും പരുങ്ങിയിട്ടില്ല . കാരണം ഖുര്‍ആനും  സുന്നത്തും സലഫുകളുടെ രീതി ശാസ്ത്രത്തിലൂടെ പച്ചയായി , വെട്ടി തുറന്നു പ്രചരിപ്പിക്കുന്നരാണ് നാം. ജാറപൂജയിലേക്ക് നയിക്കുന്ന സമസ്തകാരും , മതരാഷ്ട്ര  -തീവ്രവാദ  ലൈനിലേക്ക് വിളിക്കുന്ന ജമാഅത് - പോപ്പുലര്‍ ഫ്രെണ്ടുകാരും ഉന്നയിക്കുന്ന പിഴച്ച വാദങ്ങളെ നമ്മുടെ  പണ്ഡിതന്മാര്‍ കശക്കിയെറിയുന്നത്  അവരുടെ നാവിന്റെ കഴിവുകൊണ്ടല്ല ആദര്‍ശം കയ്യിലുള്ളതുകൊണ്ടാണ്‌.

ഇയ്യിടെയായി ജിന്ന് -സിഹിര്‍ വിഷയത്തില്‍ മുജാഹിദുകള്‍ക്കിടയില്‍  ആശയകുഴപ്പമുണ്ടാകാന്‍ 2002 ല്‍ പ്രസ്ഥാനത്തില്‍   നിന്ന് പിരിഞ്ഞു പോയ മടവൂര്‍ വിഭാഗം ശ്രമം നടത്തി . പക്ഷെ 1960 കളിലെ മുഹമ്മദ്‌ അമാനി മൌലവിയുടെ നേതൃത്വത്തിലുള്ള ഖുറാന്‍ പരിഭാഷയിലും പിരിഞ്ഞു പോകും മുന്‍പ് ശബാബ് നല്‍കിയ ഫത്വകളും ഉദ്ധരിച്ച്ചപ്പോള്‍ മടവൂരികള്‍ ഉത്തരം മുട്ടി .


കൂടുതല്‍ പഠിക്കാത്തത് കൊണ്ട് പല മുജാഹിദുകളെ പോലെ ഞാനും ഇവ്വിഷയങ്ങളില്‍ അല്പം ആശയകുഴപ്പത്തിലായി. എന്നാല്‍ അഭിമാന പൂര്‍വ്വം പറയട്ടെ എന്റെ മഹത്തായ പ്രസ്ഥാനം എനിക്ക് ജിന്ന് സിഹിര്‍ വിഷയത്തിലെ സംശയങ്ങള്‍ പ്രമാണബദ്ധമായി തീര്‍ത്തു തന്നു. കെ ജെ യു  ഇറക്കിയ പണ്ഡിത തീരുമാനത്തില്‍ പിശാച് വസ് വാസല്ലാത്ത  ഉപദ്രവങ്ങള്‍ ഉണ്ടാക്കുമെന്നും സിഹിറില്‍ യാഥാര്‍ത്യമുണ്ടെം , അടിച്ചിറക്കല്‍ പോലുള്ള ചികിത്സകല്ല്ക് പ്രമാണപരമായി സാധുതയില്ലെന്നും കൃത്യമായി വ്യക്തമാക്കി. കൂടാതെ ഈ തീരുമാനങ്ങളെ കൂടുതല്‍ വിശദീകരിച്ചു കൊണ്ട് കെ ജെ യു  ആസ്ഥാനമായ എം യു എ കോളേജില്‍ ബഹു. പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി , ബഹു. കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍ , ബഹു. കുഞ്ഞി മുഹമ്മദ്‌ മദനി എന്നിവരുടെ അദ്ധ്യക്ഷതയില്‍  പണ്ഡിതന്മാര്‍ കൂടിയിരുന്നു ഏതൊരു മുസ്ലിമിനും മനസ്സിലാകുന്ന രീതിയില്‍   കാര്യങ്ങള്‍ വ്യക്തമാക്കി തീരുമാനത്തില്‍ ഒപ്പിട്ടു. നാട്ടില്‍ വന്നപ്പോള്‍ അതിന്റെ കോപ്പിയും കിട്ടി പ്രസ്തുത തീരുമാനങ്ങള്‍ 




വിഷയങ്ങളില്‍ എത്ര കൃത്യത , അല്‍ഹംദുലില്ലാ ....... എന്റെ എല്ലാ ആശയകുഴപ്പങ്ങളും തീര്‍ന്നു... മേല്‍ തീരുമാനങ്ങള്‍ കെ ജെ യു യോഗം അംഗീകാരം നല്‍കിയെന്നും സന്തോഷത്തോടെ അറിഞ്ഞു . ബഹുമാന്യരായ കെ ജെ യു,  കെ എന്‍ എം നേതാക്കളില്‍ നിന്നാണ് എനിക്കീ വിവരങ്ങള്‍ കിട്ടിയത് . ഖേദകരമെന്നു    പറയെട്ടെ  വ്യക്തത നിലനില്കുന്ന ഈ രേഖ പലര്‍ക്കും ഇനിയും കിട്ടിയിട്ടില്ല അതിനാലാണ് ഞാന്‍ ഇത് കഴിയുന്ന അത്ര പേരെ അറിയികുന്നത് . മടവൂരികളെ, നിങ്ങള്‍ തന്നെ മുന്പിറക്കിയ  കെ എം മൌലവിയുടെ ഫതുവകളില്‍ പറഞ്ഞത് പോലെ ജിന്ന് -സിഹിര്‍ വിഷയത്തിലെ നിലപാട് മുജാഹിദുകള്‍ വ്യക്തമാക്കി .


സലാം സുല്ലമി ഗ്രൂപും ചെറിയമുണ്ടം ഗ്രൂപും ജിന്ന് - സിഹിര്‍ വിഷയത്തില്‍ ശിര്‍ക്കാരോപണം നടത്തുന്ന അവസ്ഥയില്‍ നിങ്ങള്‍ തട്ടികൂട്ടിയ പണ്ഡിത സഭക്ക് ഒരു നിലപാട് പ്രഖ്യാപിക്കനാകുമോ? 

നാഥാ, ഖുര്‍ആനിന്റെയും  ഹദീസിന്റെയും അടിസ്ഥാനത്തില്‍ സലഫുകളുടെ രീതി ശാസ്ത്രമനുസരിച്ച്   ജിന്ന് സിഹിര്‍ വിഷയത്തില്‍ കൃത്യവും വ്യക്തവുമായ നിലപാട് അറിയിച്ചു തന്ന പണ്ഡിതന്മാര്‍ക്കും നേതാക്കന്മാര്‍ക്കും നീ ഉന്നതമായ പ്രതിഫലം നല്‍കേണമേ - അമീന്‍

നേരില്‍ കോപ്പിയെടുതും , നെറ്റിലൂടെയും പരമാവധി മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ഈ വിഷയമറിയിച്ച്ചു  ജിന്ന് സിഹിര്‍ വിഷയത്തിലെ മുഴുവന്‍ ആശയകുഴപ്പങ്ങളും തീര്‍ത്തു പിശാചിനെ നിരാശയിലാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന അഭ്യര്‍ഥനയോടെ 

വിശ്വസ്ഥതയോടെ സഹോദരന്‍ ,
മുഹമ്മദ്‌ സലിം , സിംഗപ്പൂര്‍ 


DOWNLOAD PDF 


Ruqiyathu Sharahiyya - Abdul Jabbar Madeeni



3 അഭിപ്രായങ്ങൾ: