മുജാഹിദ് ഇരു വിഭാഗത്തിലെ ലയനത്തെ കുറിച്ച് ഒരുപാട് മെയിലുകള്‍. വാര്‍ത്തകള്‍ കണ്ടു . ലയനം എന്ന പദ പ്രയോഗം തന്നെ ഇവിടെ തെറ്റാണ് എന്നതാണ് വസ്തുത . ചുരുക്കത്തില്‍ ഇതിനെ "മാതൃ സംഘടനയില്‍ നിന്നും പുറതാക്കപെട്ടവര്‍ അന്നൊരു സംഘമായി നില്കുക്കയും പിന്നീട് തിരിച്ചു വരാന്‍ ശ്രമിക്കുകയും ചെയ്തു" എന്ന് വേണമെങ്കില്‍ പറയാം (വിശദീകരണത്തില്‍ ഇതിലെ വസ്തുത മനസ്സിലാകും ) . ഇതിനെ ലയനം എന്ന് പറയില്ല . ലയനം എന്നത് തുല്ല്യ ശക്തികള്‍ അല്ലെങ്കില്‍ വലുതിന്റെ പത്തു ശതമാനമെങ്കിലും ഉള്ളവര്‍ തമ്മില്‍ ഉപാധികളോടെ കൂടിചെരുന്നതാണ് . അപ്പോള്‍ ചോദിക്കാം ഇവിടെ ഉപാധികള്‍ ഇല്ലായിരുന്നോ എന്ന് ,വഴിയെ ഇതിനു മറുപടി നല്‍കാം .
മടവൂരിസതിന്റെ ഉള്ളിലുള്ള ഗ്രൂപ്പുകള്‍
- സലാം സുല്ലമി ഗ്രൂപ്പ് (ഹദീസ് നിഷേധികള്‍ )
- ചെറിയമുണ്ടം ഗ്രൂപ്പ് (സലഫി ആദര്‍ശം, പിളര്‍ന്നു നില്‍കുന്നത് സംഘടനാ പരമായ കാരണങ്ങളാല്‍ )
- മടവൂര്‍ ഇഖവാനി ഗ്രൂപ്പ്
- ഖത്തര്‍ ഗ്രൂപ്പ് (അബ്ദു രഹൂഫ് മദനി നയിക്കുന്നു )
- യുവജന വിഭാഗം മറ്റൊരു ഗ്രൂപ്പ്
- .....
ആദര്‍ശപരം
൧. സല്ലം സുല്ലമി ഗ്രൂപുകാര്‍ ഹദീസ് നിഷേധത്തില്‍
൨. മടവൂരി ഇഖവാനി ഗ്രൂപുകാര്‍ സോളിടാരിറ്റിയെ കണ്ടു പ്രവര്‍ത്തിക്കുന്നു
൩. തൌഹീദിന്റെ ശബ്ദമാകാന്‍ തുടങ്ങിയ പത്രത്തിലൂടെ സിനിമ ശിര്‍ക്ക് പ്രോത്സാഹനം (മംമൂടി ടൈംസ് - വര്‍ത്തമാനം )
.............
സംഘടനാപരം
൧. എല്ലാ കേസുകളും തോറ്റു തോപ്പിയിട്ടിരികുന്നവര്‍
൨. പ്രത്യേകമായി ഒരു ദഅവാ പ്രവര്തങ്ങളിലും എര്പെടാതെ മുരടിച്ചിരിക്കുന്നവര്‍
൩. തുടങ്ങിയ പത്രം എട്ടു നിലയില്‍ പൊട്ടി , ജോലിക്കാരെ പറ്റിച്ചു
൪. കഴിഞ്ഞ എട്ടൊന്‍പതു വര്‍ഷമായി ഒരു തരത്തിലും (സ്ഥാപനങ്ങള്‍ , അംഗങ്ങള്‍) വളരാത്തവര്‍
൫. എട്ടൊന്‍പതു വര്‍ഷമായി ആകെ നടത്തിയ ദഅവത "കെ എന്‍ എമ്മുകാര്‍ ശിര്‍കിലേക്ക് അന്ധ വിശ്വാസത്തിലേക്ക് " കൂടാതെ ഹദീസ് നിഷേദവും
൬. എട്ടൊന്‍പതു വര്‍ഷമായി ആകെ നടത്തിയ പ്രവര്‍ത്തനം " കെ എന്‍ എമ്മുകാര്‍ എന്തൊക്കെ ചെയ്യുന്നോ അതിനൊക്കെ പരമാവധി പാര"
൭. സംസ്ഥാന സമ്മേളനങ്ങളില്‍ ആളുകള്‍ കുറഞ്ഞു വരുന്നു . (വളര്‍ച്ചയുടെ ഗുണം കൊണ്ട് )
൯. അവസാനം നടത്തിയ യുവജന സമ്മേളനം വന്‍ പരാജയം
൧൦. ഹുസൈന്‍ മടവൂരിന്റെ സെക്രട്ടറി സ്ഥാനം വഖഫ് ബോര്‍ഡ് പ്രശ്നത്തില്‍ പോയി
൧൧. ഇയാള്‍ അഖിലേന്ത്യാ തലത്തില്‍ (ആരൊക്കെ ഒപ്പമുണ്ടെന്നും അതിന്റെയും വലിപ്പം ചോദിക്കരുത് , സ്ഥാനംപേര് ആണ് പ്രധാനം ) വേറെ ഒരു സംഘടന ഉണ്ടാക്കി അതിന്റെ ജന. സെക്ര. ആയി
......ഇവിടെ നിര്ത്തുന്നു അവസാനിക്കില്ല്ലാ ഈ ലിസ്റ്റ്
മുന്‍കഴിഞ്ഞ ലയന നാടകങ്ങള്‍
പിരിച്ചു വിട്ട വര്ഷം തന്നെ തുടങ്ങിയതാണ് ഇല്ലാത്ത ലയനങ്ങള്‍ . മടവൂരികളെന്തു പരിപാടി പ്രഖ്യാപിച്ചാലും ഈ വാര്‍ത്ത കേള്‍ക്കാം . കാരണം, ആളെ കൂട്ടുക അത് തന്നെ . പല പത്ര പ്രവര്‍ത്തകരെയും പിടിച്ചു പല തവണ ഈ കളി മടവൂരികള്‍ കളിച്ചു. വളരച്ചയുടെ ഗുണം കൊണ്ടും നാല് ദിശയില്‍ പായുന്ന ഗ്രൂപിസം കൊണ്ടും മുജാഹിദ് സെന്റെറിന്റെ വാതിലിലൂടെ "ലയനം , ലയനം എന്ന് മന്ത്രിച്ചു നടന്നു "
കെ എന്‍ എമിന്റെ നിലപാടുകള്‍
ലയനം ലയനം എന്ന് പറഞ്ഞു മടവൂരികള്‍ വന്നപോഴെല്ലാം കെ എന്‍ എം പറഞ്ഞു. ഈ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് . ആര്‍കും അതിലൂടെ കടന്നു വരാം പക്ഷെ യഥാര്‍ത്ഥ സലഫി ആദര്‍ശവും ഉപാധികളില്ലായ്മയും (സ്ഥാനമാനങ്ങള്‍ വേണ്ട , പരലോകത്തിന് വേണ്ടി ) അതിനുള്ള മാനഥണ്ടങ്ങളാണ് .
ഈ വഴിയിലൂടെ ധാരാളം ആളുകള്‍ മടവൂരിസം വിട്ട് കെ എന്‍ എമ്മിലെത്തി വയനാട്ടില്‍ ഒരു മഹല്ലടക്കം.
ഇപ്പോഴെന്തുണ്ടായി
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും സകരിയ മൌലവിയും (രണ്ടു പേരും മടവൂര്‍ വിഭാഗം ശമ്പളം പറ്റുന്നവര്‍ ) ഈ കഴിഞ്ഞ ലയന ത്തിനു തുടക്കിമിട്ടത് . ഈ രണ്ടു പേരും കെ എന്‍ എം നിര്‍ദേശികുന്ന മാര്‍ഗത്തില്‍ കെ എന്‍ എമ്മില്‍ ചേരാന്‍ താല്പര്യമുണ്ടെന്നു കെ എന്‍ എം നേതൃത്വത്തെ അറിയിച്ച്ചു . കെ എന്‍ എം നേതൃത്വം മേല്‍ പറഞ്ഞ അതെ ആവശ്യം തന്നെ ഉന്നയിച്ചു (കൂടാതെ അവര്‍ കെ എന്‍ എമ്മില്‍ ആയിരുന്ന സമയത്ത് രഹസ്യമായി രജിസ്റ്റര്‍ ചെയ്തു സ്വന്തമാകിയതെല്ലാം തിരിചെല്പികാനും ) . എന്നാല്‍ അതവര്‍ക്ക് സ്വീകാര്യമല്ലാതതിനാല്‍ അത് തള്ളി പോയി
ലീഗിന്റെ രംഗപ്രവേശം
ഇതിനു രണ്ടു വശമുണ്ട് ഒന്ന് ലീഗിന് ഇത് ആവശ്യമാണ് കാരണം വ്യക്തമാണ് രാഷ്ട്രീയ ലാഭം , പ്രത്യേകിച്ചു സുടാപ്പികളും മൌദൂദികളും രാഷ്ട്രീയത്തില്‍ ഇറങ്ങിയ സാഹചര്യത്തില്‍. ഇത് കൂടാതെ ഈയുള്ളവന്‍ വേറൊന്നു കൂടി അറിഞ്ഞു . ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ മണ്ഡലത്തില്‍ ലീഗിന്റെ പൊന്നോമനകളായ ഖദീജ നര്‍ഗീസും ഖമറുന്നീസ അന്‍വറും മത്സരികുന്നുണ്ട് . ആ ഉരുപ്പടികള്‍ നിലവില്‍ മടവൂരി വനിതാ വിഭാഗത്തിലെ നേതാകളും കൂടിയാണ് . യേത് പണ്ട് സി ഐ എ എജന്റ്റ് മാര്‍ഗോ ബര്‍ദാനെ കൊണ്ടുവന്നില്ലേ ആ ഉരുപ്പടികള്‍ തന്നെ . കൂടാതെ ഖമറുന്നീസ അന്‍വറിലെ 'അന്‍വര്‍' കെ എന്‍ എമ്മിനെ ഒട്ടും ദ്രോഹിച്ചിട്ടില്ലാത്ത വ്യക്തി കൂടിയാണ് . അപ്പൊ പിന്നെ ഇവരെ അറിയുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വോട്ടു ചെയ്യുമോ!!!!!! എന്ന സംശയമാകാം .
രണ്ടാമത്തെ വശം മടവൂരികളുടെ അടുക്കല്‍ ആണ് . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിനെ പിണക്കി സി പി എമ്മിന്റെ കൂടെ നിന്നു. മോശം വന്നില്ല വഖഫ് ബോര്ടിലടക്കം അത്യാവശ്യം ചില്ലറ സഹായവും കിട്ടി .മാറി കളിക്കാന്‍ സമയമായി ഇനി ലീഗിന്റെ ഊഴമാണ് . അവരെ പിണക്കുകയും ചെയ്തു കൂടെ കൂട്ടാന്‍ നല്ല വഴി ഇത് തന്നെ . യേത് ലയിച്ചാലും ഇല്ലെങ്കിലും മടവൂരികള്‍ കണ്ട ലാഭം ഇതാണ് .
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങള്‍ ആയതിനാല്‍ പാര്‍ലമെന്റ് ഒഴിവാക്കിയാണ് ഇ റ്റി മുഹമ്മദ് ബഷീര്‍ ഈ 'മഹത്തായ' ദൌത്യം ഏറ്റെടുത്തത് . അദ്ദേഹം കെ എന്‍ എം നേതാക്കളെയും മടവൂരി നേതാക്കളെയും മാറി മാറി 'കണ്ടു' . സ്വാഭാവികമായും കെ എന്‍ എം നേതാക്കള്‍ എന്ത് പറഞ്ഞു കാണും അത് തന്നെ പറഞ്ഞു . അല്ലാതെ ആരും ഈ പ്രസ്ഥാനത്തിലേക്ക് വരണ്ട എന്നൊന്നും പരലോക ഭയമുള്ള അവര്‍ക്ക് പറയാന്‍ കഴിയില്ലല്ലോ . കെ എന്‍ എം അങ്ങോട്ട് ഉപാധികള്‍ വച്ചു ഇങ്ങോട്ട് ഉപാധികള്‍ പാടില്ല എന്നും നിര്‍ദേശിച്ചു (കാരണം നേരത്തെ പറഞ്ഞിട്ടുണ്ട് ).
കെ എന്‍ എം വച്ച ആദ്യത്തെ ഉപാധി മടവൂര്‍ വിഭാഗം തള്ളി കളഞ്ഞ കെ ജെ യു തീരുമാനങ്ങളില്‍ (26 -05 -2001) അംഗീകരിക്കുന്നു എന്ന് പ്രഖ്യാപിക്കണം എന്നതായിരുന്നു . അടുത്തത് കെ ജെ യു ഈ അടുത്ത് തീരുമാനമെടുത്ത ജിന്ന്‍ സിഹിര്‍ വിഷയങ്ങള്‍ അഅംഗീകരിക്കുന്നു എന്ന് പ്രഖ്യാപിക്കണം . കൂടാതെ മടവൂരികളുടെ പ്രസിദ്ദീകരണങ്ങള്‍ , സ്ഥാപനങ്ങള്‍ എല്ലാം കെ എന്‍ എമ്മിനെ തിരിചെല്പ്പിക്കണം .......
......
ഇതിനൊക്കെ പുറമേ പിളര്‍പ്പിനു മുന്‍ കയ്യെടുത്ത, ഹദീസുകള്‍ നിഷേടിച്ച്ചു നടക്കുന്ന, ഇപ്പോഴും ആദര്‍ശ വ്യതിയാനവും കൊണ്ട് നടക്കുന്ന പലരും മടവൂര്‍ വിഭാകതിലുണ്ട് അവരെ മാറ്റി നിര്‍ത്തണം .. ഇങ്ങിനെ പോകുന്നു കെ എന്‍ എമ്മിന്റെ ആവശ്യങ്ങള്‍
ചുരുക്കി വായിച്ചാല്‍ മടവൂര്‍ വിഭാഗം നിരുപാധികം കീഴടങ്ങലിന് തയ്യാര്‍ ആണെങ്കില്‍ നോക്കാം . വ്യക്തിപരമായി പല ആദര്‍ശതിലെയും പലരും കെ എന്‍ എമ്മിലേക്ക് വരുനുണ്ട് . ഇവിടെ ചില സ്ഥാപനങ്ങളും പ്രസിദ്ദീകരണങ്ങളും കയ്യില്‍ വച്ച്ചതികൊണ്ടുള്ള ചില വ്യവസ്ഥകള്‍ അധികം. ഇങ്ങിനെ വന്നാല്‍ മടവൂര്‍ വിഭാഗത്തിലുള്ളവര്‍ക്ക് കെ എന്‍ എം പ്രവര്തകരാകാം . സ്ഥാനമാനങ്ങള്‍ ഒന്നും ഇല്ല .
മേല്‍ പറഞ്ഞത് കെ എന്‍ എം എന്നും പറഞ്ഞിരുന്നത് തന്നെയാണ് . അതൊന്നു കുറച്ചു കൂടി വ്യക്തമാക്കി കൊടുത്തു എന്ന് മാത്രം .
ഇത് നടക്കുന്നതിനിടയില്‍ ഒരു മനോഹരമായ ന്യൂസ് (പെയ്ഡ് ന്യൂസ് ) . അത് 'മുഖ്യധാര' ന്യൂസ് ചാനല്‍ ആയ സുര്യ ടി വി യില്‍ . നേരത്തെ വിവരം അറിയാവുന്നവര്‍ അത് റെക്കോര്‍ഡ് ചെയ്യുന്നു . ബാക്കി മെയിലില്‍ കൂടി. ഹും
കെ എന്‍ എമ്മിനോട് ആദ്യം ആടിന്‍ തോലണിഞ്ഞ മധ്യസ്തന്മാര്‍ പറഞ്ഞത് മടവൂരികള്‍ക് യാതൊരു ആവശ്യവുമില്ല എന്നായിരുന്നു . അതുകൊണ്ട് തന്നെ ഈ വിഷയം കുറച്ചു നാള്‍ നീട്ടാന്‍ മധ്യസ്തന്മാര്കായി . എന്നാല്‍ പിന്നീട് പറഞ്ഞു അവര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്
ഈ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കെ എന്‍ എം സംയുക്ത എക്സികുട്ടീവ് വിളികുന്നത് . വ്യക്തിപരമായോ ഏതാനും പേര്‍ ചേര്‍ന്നോ ഇതില്‍ തീരുമാനം എടുകാതെ . സംസ്ഥാന സമിതി മൊത്തമായി ഇതില്‍ തീരുമാനം എടുക്കട്ടെ എന്നതാണ് കെ എന്‍ എം നേതാക്കള്‍ ഇത് കൊണ്ട്ദ്ദേശിച്ചത് .
സംയുക്ത എക്സികുട്ടീവ്
മറ്റൊരു സംഘടനയിലും ഇല്ലാത്ത മഹത്തായ ഒരു മാതൃക ആണ് കെ എന്‍ എം നേതാക്കള്‍ ഇവിടെ കാണിച്ചത് . ഓരോ വ്യക്തിക്കും (എക്സി മെമ്പര്‍) ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്ന് സമയ ബന്ധിതമാല്ലാതെ വിശദീകരിക്കാന്‍ അവിടെ അവസരം കൊടുത്തു . മഹാഭൂരിപക്ഷം ആളുകളും ഈ വിഷയത്തെ ആദര്‍ശപരമായും സംഘടനാ പരമായും എതിര്‍ത്തു.
സംയുക്ത എക്സിക്കുട്ടീവില്‍ എടുത്ത രണ്ടു തീരുമാനങ്ങള്‍ താഴെ കൊടുക്കുന്നു .
1. നിലവിലെ മധ്യസ്തന്മാര് മായുള്ള ചര്‍ച്ചയില്‍, സംഘടനക്കു എന്താണ് പറയാനുള്ളത് എന്നും നിലപാടെന്ത് എന്നും അറിയിക്കാന്‍ ഏഴംഗ സമിതിയെ ഏല്പിച്ചു
2. എം എസ് എം സംഘടിപ്പിക്കുന്ന ജനുവരിയില്‍ നടക്കുന്ന സംസ്ഥാന വിദ്ധ്യാര്‍ത്തി സമ്മേളനം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു
..
കൂടുതല്‍ ആവശ്യമേ എഴുതാം
Note :- മേല്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യങ്ങള്‍ ആണ്. ഇത് ഔദ്യോഗിക കുറിപ്പല്ല